Caution


Thursday, June 11, 2015

കീരവാണി | 21-മതു മേളകര്‍ത്താരാഗം | 4-മതു ചക്രം വേദ

മേളകര്‍ത്താപദ്ധതിയിലെ ഇരുപത്തിയൊന്നാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം കിരണാവലി
നാലാമത്തെ ചക്രം വേദചക്രത്തിലെ മൂന്നാം രാഗം
പൂര്‍വ്വാംഗസ്വരങ്ങള്‍ ഖരഹരപ്രിയയുടെ സ്വരങ്ങള്‍
(വേദചക്രത്തിലെ ഝങ്കാരധ്വനി, നഠഭൈരവി, കീരവാണി, ഖരഹരപ്രിയ, ഗൗരിമനോഹരി, വരുണപ്രിയ  എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഖരഹരപ്രിയയുടേതു തന്നെ)
ചക്രത്തിലെ മൂന്നാമത്തെ രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ മായാമാളവഗൗളയുടെ സ്വരങ്ങള്‍
പ്രത്യേകത :
പ്രതിമധ്യമരാഗം : സിംഹേന്ദ്രമധ്യമം




നാമവിശേഷം

കീര എന്നാല്‍ പക്ഷിയെന്നും വാണി എന്നാല്‍ ശബ്ദം എന്നും അര്‍ത്ഥം. കടപയാദി പദ്ധതി പ്രകാരം കാദിനവയില്‍ ക=1 യാദിനവയില്‍ ര=2. അതിനാല്‍ കിട്ടുന്ന 12 എന്നതു തിരിച്ചിട്ടാല്‍ 21-മതു മേളകര്‍ത്താരാഗം.

രാഗലക്ഷണം

ഷഡ്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം. അതായതു് ഖരഹഹരപ്രിയ + മായാമാളവഗൗള ചേര്‍ന്നുള്ള രാഗം.

സംഗീതപാഠം

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ശിവ നത്‌കീരവാണിവശഗ ഭവന ഇവാസ മേ മനസി' എന്ന ഭാഗം കീരവാണിയിലാണു ചിട്ടപ്പെടുത്തിയിരിക്കുന്നതു്.
ശ്രീത്യാഗരാജസ്വാമികളുടെ 'കലിഗിയുണ്ടേ' (ആദി)
ശ്രീപട്ടണം സുബ്രഹ്മണ്യയ്യരുടെ 'വരുമുലോസഖി' (രൂപകം), 'നിജമുഖരാമ' (ആദി)
ശ്രീസ്വാതിതിരുനാളിന്റെ 'ഭാവയേസാരസനാഭം' (ആദി)
ശ്രീപാപനാശം ശിവന്റെ 'നീ അരുള്‍പുരിയ വേണ്ടും' (മിശ്രചാപ്പു്)
ശ്രീഗോപാലകൃഷ്ണ ഭാരതിയുടെ 'ഇന്നമും സന്ദേഹം'

ലളിതഗാനങ്ങള്‍

'ശ്രീ പാര്‍ത്ഥസാരഥേ പാഹിമാം' (ഭക്തിഗാനം), 'തുളസീതീര്‍ത്ഥം'

ചലച്ചിത്രഗാനങ്ങള്‍

'മറക്കുടയാല്‍ മുഖം മളയ്ക്കും മാനല്ല' (മനസ്സിനക്കരെ)
'അന്നക്കിളി' (ഫോര്‍ ദി പീപ്പിള്‍) എന്ന ഗാനത്തിന്റെ ആദ്യത്തെ നാലുവരി
'നിന്റെ മിഴിയില്‍ നീലോല്പലം' (അരക്കള്ളന്‍ മുക്കാല്‍കള്ളന്‍)
'സംഗീതമേ നിന്‍ പൂഞ്ചിറകില്‍' (മീന്‍ )
'രാപ്പാടിപ്പക്ഷിക്കൂട്ടം' (എന്റെ സൂര്യപുത്രിക്കു് )
'മാണിക്യക്കല്ലാല്‍' (നിറപ്പകിട്ടു് )
'തൈമാവിന്‍ തണലില്‍' (ഒരു യാത്രാമൊഴി)
'പൂവായ് വിരിഞ്ഞു' (അധര്‍വ്വം)

ജന്യരാഗങ്ങള്‍

ഉകവനി
ഋഷിപ്രിയ - സരിഗമപധനിസ - സനിധപമഗരിസ
കല്യാണവസന്തം - സഗമധനിസ - സനിധപമഗരിസ
ചന്ദ്രിക - സരിഗപധനിസ - സനിധപഗസ
ഭാനുപ്രിയ - സരിഗധനിസ - സനിധഗരിസ

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.