Caution


Monday, June 29, 2015

ഭവപ്രിയ | 44-മതു മേളകര്‍ത്താരാഗം | 8-മതു ചക്രം വസു

ഹനുമത്തോടിയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ നാല്പത്തിനാലാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
എട്ടാമത്തെ ചക്രം വസുചക്രത്തിലെ രണ്ടാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം ഭവാനി
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ ഭവപ്രിയയുടെ സ്വരങ്ങള്‍
(വസുചക്രത്തിലെ ഗവാംബോധി, ഭവപ്രിയ, ശുഭവന്തുവരാളി, ഷഡ്വിധമാര്‍ഗ്ഗണി, സുവര്‍ണ്ണാംഗി, ദിവ്യമണി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഭവപ്രിയയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ ഹനുമത്തോടിയുടെ സ്വരങ്ങള്‍
പ്രത്യേകത :


VIDEO

നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം പാദിനവയില്‍ ഭ=4 യാദിനവയില്‍ വ=4, 44 എന്ന സംഖ്യ തിരിച്ചിട്ടാല്‍ തന്നെ 44-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ശുദ്ധഋഷഭം, സാധാരണഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കൈശികിനിഷാദം, മേല്‍ഷഡ്‌ജം എന്നിവയാണു സ്വരങ്ങള്‍.

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ഇഹ പ്രസന്നോ ഭവ പ്രിയതമയാ സഹ പ്രമതപ ദ്രാഗുമയാ' എന്ന ഭാഗം
ശ്രീ എബ്രഹാം പണ്ഡിതരുടെ 'ഭാവിയില്‍ പെരും'
ശ്രീബാലമുരളീകൃഷ്ണയുടെ 'മാധവാ മാമവ'
ശ്രീകോടീശ്വരയ്യരുടെ 'മാമവ ആശ്രിത'

സംഗീതപാഠം

ലളിതഗാനങ്ങള്‍

മഹിഷിയെ സംസാര (അയ്യപ്പഗാനങ്ങള്‍)
കാടാമ്പുഴയില്‍ വാഴും (പുഷ്പാഭരണം)
ആഴിപൂജ (അയ്യപ്പഗാനങ്ങള്‍)
കടവല്ലൂര്‍ അന്യൂന്യം (രാഘവീയം)
മലയുടെ മൗനത്തെ (കര്‍പ്പൂരരാത്രി)

ജന്യരാഗങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

ജന്യരാഗങ്ങള്‍

കാഞ്ചനാവതി -  സരിഗമപനിസ - സനിപമഗരിസ
.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.