Caution


Sunday, May 31, 2015

താളം

ഗാനത്തിന്റെ ഗതി നിയന്ത്രിക്കുന്ന രീതിയാണു് താളം.

ശ്രുതി എന്നതു പോലെ തന്നെ ഗാനാലാപനത്തിനു ഇതു് അത്യാവശ്യമാണു്.

താളബോധന കാലപ്രമാണങ്ങള്‍ പത്തു തരം

1.
ക്രിയ

ക്രിയ എന്നാല്‍ താളം പിടിത്തം - സ്വരങ്ങളോ സാഹിത്യമോ പാടുമ്പോള്‍ ക്ലിപ്തസമയക്രമത്തില്‍ ഇടവേളകള്‍ സമമായി അംഗവിക്ഷേപങ്ങളുടെ സഹായത്തോടെ ഗാനത്തെ നിയന്ത്രിക്കുന്ന രീതിയ്ക്കു് ക്രിയ എന്നു പറയും

പാടുമ്പോള്‍ താളം ക്രമമായിരിക്കാന്‍ ഇടത്തെ ഉള്ളംകയ്യില്‍ അല്ലെങ്കില്‍ വലതു തുടയില്‍ വലതു കൈ ഉപയോഗിച്ചു് അടിക്കുന്ന രീതി ആണു് സാധാരണയായി ഉപയോഗിക്കാറു്

കൈപ്പത്തി കമഴ്ത്തിപ്പിടിച്ചു് അടിക്കുന്നതിനു് അടി എന്നും, കൈപ്പത്തി മലര്‍ത്തിപ്പിടിച്ചു് അടിക്കുന്നതിനു് വീച്ചു് എന്നും പറയും

എന്നിരുന്നാലും കൈവിരലുകള്‍ എണ്ണിയും, വിരലുകള്‍ ഞൊടിച്ചും താളം പിടിക്കാം

ആദ്യം പറഞ്ഞ രീതിയ്ക്കു് കൈവെള്ള ഉപയോഗിച്ചു് അടിയ്ക്കുന്നതിനു അടയാളം X എന്നും, കൈയുടെ പുറം വശം അടിക്കുന്നതിനു് V എന്നും, ചെറുവിരലില്‍ തുടങ്ങി മറ്റു വിരലുകളിലേക്കു് ക്രമമായി എണ്ണുന്നതിനു് 1,2,3,4,5 എന്നും എഴുതും. 6 വരെ എണ്ണേണ്ടുന്ന താളത്തില്‍ അതു് വീണ്ടും ചെറുവിരലില്‍ എണ്ണും

ഉദാഹരണത്തിനു് ആദി താളത്തില്‍ താളം പിടിക്കുന്ന ക്രമം

അടി
ചെറുവിരല്‍
മോതിരവിരല്‍
നടുവിരല്‍
അടി
വീച്ച്
അടി
വീച്ച്
X
1
2
3
X
V
X
V

അക്ഷരകാലം 4 + 2 + 2 = 8

 മറ്റു താളങ്ങളില്‍ ഇതിന്റെ രീതി മാറും.

ക്രിയകളില്‍ ചില ക്രിയകള്‍ നിശ്ശബ്ദവും ചിലതു് ശബ്ദം ഉളവാക്കുന്നതുമാണു്. വലതു കൈകൊണ്ടു് അടിക്കുന്നതും വിരല്‍ ഞൊടിക്കുന്നതും സശബ്ദക്രിയകള്‍. വിരലെണ്ണുന്നതും കൈ വീശുന്നതും നിശ്ശബ്ദക്രിയകള്‍

2.
കല

കല - മൂന്നു തരം

ഏക കല - ഒരു താളാക്ഷരത്തിനുള്ളില്‍ ഒരു സ്വരം മാത്രം.
ദ്വികല - ഒരു താളാക്ഷരത്തിനുള്ളില്‍ രണ്ടു് സ്വരങ്ങള്‍
ചതുശ്രകല - ഒരു താളാക്ഷരത്തില്‍ നാലു് സ്വരങ്ങള്‍

3.
കാലം

കാലം എന്നാല്‍ സമയം - ഏറ്റവും ചുരുങ്ങിയ കാലത്തിനു് 'ക്ഷണം' എന്നും 'കണം' എന്നും പറയുന്നു

പാടുന്നതിന്റെ വേഗത നിര്‍ണ്ണയിക്കുന്ന രീതി 3 തരം

a) വിളംബിതം - മെല്ലെ (ചൗക്കം)
b) മദ്ധ്യം - വിളംബിതത്തിന്റെ ഇരട്ടി വേഗത്തില്‍
c) ദ്രുതം - മദ്ധ്യമകാലത്തിന്റെ ഇരട്ടി വേഗതത്തില്‍

താഴെ കൊടുത്തിരിക്കുന്ന പട്ടിക ശ്രദ്ധിക്കുക. ഇവിടെ ഒരു സമ്പൂര്‍ണ്ണരാഗം ആദി താളത്തില്‍ ആണു വിവരിച്ചിരിക്കുന്നതു്. ഒന്നാം കാലത്തില്‍ ഒരു ക്രിയയ്ക്കു് ഒരക്ഷരം, രണ്ടാം കാലത്തില്‍ ഒരു ക്രിയയ്ക്കു് രണ്ടക്ഷരം, മൂന്നാം കാലത്തില്‍ ഒരു ക്രിയയ്ക്കു് നാലക്ഷരം, നാലാം കാലത്തില്‍ ഒരു ക്രിയയ്ക്കു് എട്ടക്ഷരം. ഇവിടെ ക്രിയകള്‍ തമ്മിലുള്ള ഇടവേളയ്ക്കു മാറ്റം സംഭവിക്കുന്നില്ല എന്നതു പ്രത്യേകം ശ്രദ്ധിക്കുക.

ഒന്നാം കാലത്തില്‍ ഒരു താളവട്ടം തികയുമ്പോഴും അവരോഹണ സ്വരങ്ങള്‍ ബാക്കി നില്‍ക്കുന്നതിനാല്‍ ഒരു താളവട്ടം കൂടി പേടേണ്ടതുണ്ടു്.
രണ്ടാം കാലത്തില്‍ ഒരാവര്‍ത്തി പാടുമ്പോള്‍ തന്നെ ഒരു താളവട്ടം തികയുന്നു.
മൂന്നാം കാലത്തില്‍ പാടുമ്പോള്‍ നാലു ക്രിയയില്‍ തന്നെ ആരോഹണവും അവരോഹണവും പാടിത്തീരുന്നു എങ്കിലും താളം തികയ്ക്കാന്‍ സപ്തസ്വരങ്ങള്‍ രണ്ടാവര്‍ത്തി പാകണം.
നാലാം കാലത്തില്‍ താളവട്ടം തികയ്ക്കാന്‍ സപ്തസ്വരങ്ങള്‍ നാലാവര്‍ത്തിയും പാടേണ്ടതായിട്ടുണ്ടു്


കാലം
X
1
2
3
X
V
X
V
1
രി
നി
നി
രി
2
സരി
ഗമ
പധ
നിസ
സനി
ധപ
മഗ
രിസ
3
സരിഗമ
പധനിസ
സനിധപ
മഗരിസ
സരിഗമ
പധനിസ
സനിധപ
മഗരിസ
4
സരിഗമപധനിസ
സനിധപമഗരിസ
സരിഗമപധനിസ
സനിധപമഗരിസ
സരിഗമപധനിസ
സനിധപമഗരിസ
സരിഗമപധനിസ
സനിധപമഗരിസ


അഞ്ചു സ്വരങ്ങള്‍ മാത്രമോ ആറു സ്വരങ്ങള്‍ മാത്രമോ അടങ്ങുന്ന രാഗങ്ങള്‍ ഇതേ താളത്തില്‍ പാടുമ്പോള്‍ ആവര്‍ത്തനത്തിന്റെ തോതില്‍ വ്യത്യാസം വരും. തദവസരത്തില്‍ ഈ വ്യത്യാസം നികത്താന്‍ താരസ്ഥായിലെ രണ്ടോ ഒന്നോ സ്വരങ്ങള്‍ കൂടി ആദി താളം ആലപിക്കുവാന്‍ ചേര്‍ക്കുകയോ അങ്ങനെ ചേര്‍ക്കാതെ താളവട്ടം തികയ്ക്കാന്‍ തോതനുസരിച്ചു ആവര്‍ത്തിച്ചു പാടുകയോ ചെയ്യണം.

താളം മാറുമ്പോഴും ഈ വ്യത്യാസം കാലപ്രമാണത്തിനനുസരിച്ചു വ്യത്യാസപ്പെടുത്തി ഒരു താളവട്ടം തികച്ചും പാടിത്തന്നെ ആവണം.

കൂടുതല്‍ വിശദവിവരം സപ്തതാളഅലങ്കാരത്തിന്‍ കീഴില്‍ താഴെ കാണുക

4.
മാര്‍ഗ്ഗം

സമയവുമായി ബന്ധപ്പെടുത്തി ഗാനം ആലപിക്കുന്ന വേഗതയ്ക്കാണു മാര്‍ഗ്ഗം എന്നു പറയുന്നതു്.

ഇവ ആറു വിധം ഉണ്ടു്.
ദക്ഷിണം = 32 മാത്ര
വാര്‍ത്തികം = 16 മാത്ര
ചിത്രം = 8 മാത്ര
ചിത്രതരം = 4 മാത്ര
അര്‍ത്ഥചിത്രം = 2 മാത്ര
അതിചിത്രം = 1 മാത്ര
ഈ 6 മാര്‍ഗ്ഗങ്ങളെ ഷഡ്‌കാലം എന്നു പറയുന്നു. നാല് അക്ഷരകാലം കൊണ്ടതു 1 മാത്ര

5.
അംഗം

അംഗം എന്നാല്‍ താളത്തിന്റെ വിഭാഗങ്ങള്‍ - ഇവ ആറു വിധം.

അനുദ്രുതം - ഒരു അടി
ദ്രുതം - ഒരു അടിയും ഒരു വീച്ചും
ലഘു - ഒരു അടിയും ചെറുവിരല്‍ മുതല്‍ നടുവിരല്‍ വരെ എണ്ണുന്നതും
ഗുരു - ഒരു അടിയും വലത്തെ കൈ ചുരുട്ടിപ്പിടിച്ചു് വലത്തോട്ടു് വട്ടം ചുറ്റലും
പ്ലൂതം - ഗുരുവില്‍ എന്ന പോലെ + കീഴോട്ടു് വീശലും
കാകപാദം - ഗുരുവില്‍ എന്ന പോലെ + ഇടത്തോട്ടു് വീശലും

6.
ജാതി

ജാതി - അക്ഷരകാലങ്ങള്‍ക്കനനുസരിച്ചു് ജാതികള്‍ അഞ്ചു തരം

3 അക്ഷരമുള്ളതു് തിസ്രജാതി
4 അക്ഷരമുള്ളതു് ചതുരശ്രജാതി
7 (3+4) മിശ്രജാതി (അതായതു് തിസ്രവും ചതുരശ്രവും ചേര്‍ന്നതു്)
5 ([7+3] / 2) അക്ഷരമുള്ളതു് ഖണ്ഡശജാതി (ഇതു് മിശ്രവും തിശ്രവും ചേര്‍ന്നതിനെ പപ്പാതിയാക്കിയതു്)
9 (5+4) സങ്കീര്‍ണ്ണജാതി



ലഘു
5
ജാതി
അംഗം
അഞ്ചു ജാതികളില്‍ താളം പിടിക്കുന്ന വിധം
എന്നതു അടിസംഖ്യകള്‍ വിരലുകളും സൂചിപ്പിക്കുന്നു
അടി
വിരലുകള്‍
ചെറു
മോതിര
നടു
ചൂണ്ടു
തള്ള
ചെറു
മോതിര
നടു
1
തിശ്ര
|3
X
1
രി
2






2
ചതുരശ്ര
|4
X
1
രി
2
3





3
ഖണ്ഡ
|5
X
1
രി
2
3
4




4
മിശ്ര
|7
X
1
രി
2
3
4
5
6
നി


5
സങ്കീര്‍ണ്ണ
|9
X
1
രി
2
3
4
5
6
നി
7
8
രി


7.
ഗ്രഹം

ഗ്രഹം - താളത്തിന്റെ എടുപ്പു് അധവാ താളത്തിന്റെ ഏതു ഭാഗത്തു നിന്നാണു് സാഹിത്യം തുടങ്ങുന്നതു് എന്നു് ഇതു് സൂചിപ്പിക്കുന്നു

താളത്തിന്റെ ഒപ്പം തുടങ്ങുന്ന രീതിയ്ക്കു് 'സമം' (സമഗ്രഹം) എന്നും
താളത്തിനു മുമ്പോ പിമ്പോ തുടങ്ങുന്നതിനു് 'വിഷമം' (വിഷമഗ്രഹം) എന്നും പറയും.
താളത്തിനു് മുമ്പു് ഗാനം തുടങ്ങുന്നതിനു് 'അതീതം' എന്നും
താളത്തിനു് ശേഷം തുടങ്ങുന്നതിനു് 'അനാഗതം' എന്നും പറയും

8.
യതി

താളവട്ടത്തിലെ അംഗങ്ങളെ കൂട്ടിയിണക്കുന്ന രീതി

സമയയതി - എല്ലാ അംഗങ്ങളും ഒരേ തോതില്‍

സരിഗമ
സരിഗമ
സരിഗമ
സരിഗമ

ഗോപുച്ഛയതി - ആരംഭത്തില്‍ ദീര്‍ഘമായും ക്രമേണ ചെറുതായും വരുന്ന രീതി

സരിഗമപധനിസ
രിഗമപധനിസ
ഗമപധനിസ
മപധനിസ
പധനിസ
ധനിസ
നിസ


സ്രോതോവഹയതി - ഗോപുച്ഛയതിയ്ക്കു് വിപരീതം - ആദ്യം ചെറുതും പിന്നെ ക്രമേണ വലുതായി വരും


സരി
സരിഗ
സരിഗമ
സരിഗമപ
സരിഗമപധ
സരിഗമപധനി

മൃദംഗയതി - ധമരുയതിയ്ക്കു് വിപരീതം - അറ്റങ്ങളില്‍ ചെറുതായും മദ്ധത്തില്‍ വലുതായും


സരി
സരിഗ
സരിഗമ
സരിഗമപ
പമഗരിസ
മഗരിസ
ഗരിസ
രിസ


ധമരുയതി - അംഗങ്ങള്‍ അറ്റങ്ങളില്‍ വലുതായും മദ്ധ്യത്തില്‍ ചെറുതായും

സരിഗമപധനിസ
രിഗമപധനിസ
ഗമപധനിസ
മപധനിസ
പധനിസ
ധനിസ
നിസ


സനി
സനിധ
സനിധപ
സനിധപമ
സനിധപമഗ
സനിധപമഗരി
സനിധപമഗരിസ

വിഷമയതി - യാതൊരു വ്യവസ്ഥയുമില്ലാത്തതു്

സരിഗമപധനിസ
ഗമപധനി
രിഗമപധനിസ
പധ
മപധനിസ
പധനി
രിഗമപധനി
സനിധപമഗരിസ

9.
പ്രസ്താരം

താളങ്ങളുടെ അംഗങ്ങളെ മാറ്റി മറിച്ചുപയോഗിക്കുന്നതിനു പ്രസ്താരം എന്നു പറയും

10.
സപ്തതാളഅലങ്കാരങ്ങള്‍

സംജ്ഞകള്‍ - അര്‍ത്ഥം
സ - ഒരു അക്ഷരകാലം
സാ - രണ്ടു് അക്ഷരകാലം
X - അടി - കൈപ്പത്തി കമഴ്ത്തി അടിക്കുന്നതു്
V - വീച്ചു് - കൈപ്പത്തി മലര്‍ത്തി അടക്കുന്നതു്
1 - ചെറുവിരല്‍ എണ്ണുന്നതു്
2 - മോതിരവിരല്‍ എണ്ണുന്നതു്
3 - നടുവിരല്‍ എണ്ണുന്നതു്
4 - ചൂണ്ടുവിരല്‍ എണ്ണുന്നതു്
5 - തള്ളവിരല്‍ എണ്ണുന്നതു്
6 - വീണ്ടും ചൂണ്ടുവിരല്‍ എണ്ണുന്നതു്
|| - ഒരു താളവട്ടത്തിന്റെ ആദ്യവും അവസാനവും
| - താളവട്ടത്തിന്റെ അകത്തെ അംഗവിഭാഗം
O - ദ്രുതം - ഒരടിയും വീച്ചും
U - അനുദ്രുതം - ഒരടി മാത്രം
* - അന്യസ്വരം

സപ്തതാള അലങ്കാരങ്ങള്‍



എകതാളം ചതുരശ്രജാതി

അംഗസംജ്ഞ : |4

അക്ഷരകാലം : 4

(തകധിമി)





















X
1
2
3















||
രി
||














||
രി
||














||
||














||
നി
||














||
നി
||














||
നി
||














||
നി
||














||
||














||
രി
||














||
രി
||


































രൂപകതാളം - ചതുരശ്രജാതി
അംഗസംജ്ഞ : 0 |4
അക്ഷരകാലം : 2 + 4 = 6
(തക തകധിമി)





















X
V

X
1
2
3












||
രി
|
രി
||











||
രി
|
രി
||











||
|
||











||
|
നി
||











||
|
നി
||











||
നി
|
നി
||











||
നി
|
നി
||











||
|
||











||
|
രി
||











||
|
രി
||































ത്രിപുടതാളം - തിശ്രജാതി
അംഗസംജ്ഞ : |3 0 0
അക്ഷരകാലം : 3 + 2 + 2 = 7
(തകിട തക ധിമി)





















X
1
2

X
V

X
V










||
രി
|
രി
|
||









||
രി
|
രി
|
||









||
|
|
||









||
|
|
നി
||









||
നി
|
|
നി
||









||
നി
|
നി
|
||









||
നി
|
നി
|
||









||
|
|
||









||
|
|
രി
||









||
രി
|
|
രി
||





























ഝംപതാളം - മിശ്രജാതി
അംഗസംജ്ഞ : |7 U 0
അക്ഷരകാലം : 7 + 1 + 2 = 10
(തകധിമിതകിട ധോം ധകു)





















X
1
2
3
4
5
6

X

X
V







||
രി
രി
രി
|
|
,
||






||
രി
രി
രി
|
|
,
||






||
|
|
,
||






||
|
|
നി
,
||






||
നി
|
നി
|
,
||






||
നി
നി
നി
|
|
,
||






||
നി
നി
നി
|
|
,
||






||
|
|
,
||






||
|
|
രി
,
||






||
രി
|
രി
|
,
||


























അടതാളം - ഖണ്ഡജാതി
അംഗസംജ്ഞ : |5 |5 0 0
അക്ഷരകാലം : 5 + 5 + 2 + 2 = 14
(തകിടതക തകിടതക തക ധിമി)





















X
1
2
3
4

X
1
2
3
4

X
V

X
V


||
രി
,
,
|
,
രി
,
|
,
|
,
||

||
രി
,
,
|
രി
,
,
|
,
|
,
||

||
,
,
|
,
,
|
,
|
,
||

||
,
,
|
,
,
|
നി
,
|
നി
,
||

||
,
നി
,
|
,
നി
,
|
,
|
,
||

||
നി
,
,
|
,
നി
,
|
,
|
,
||

||
നി
,
,
|
നി
,
,
|
,
|
,
||

||
,
,
|
,
,
|
,
|
,
||

||
,
,
|
,
,
|
രി
,
|
രി
,
||

||
,
രി
,
|
,
രി
,
|
,
|
,
||





















മഠ്യതാളം - ചതുരശ്രജാതി
അംഗസംജ്ഞ : |4 0 |4
അക്ഷരകാലം : 4 + 2 + 4 = 10
(തകധിമി തക തകധിമി)





















X
1
2
3

X
V

X
1
2
3







||
രി
രി
|
രി
|
രി
||






||
രി
|
രി
|
രി
||






||
|
|
||






||
|
|
നി
||






||
നി
|
|
നി
||






||
നി
നി
|
നി
|
നി
||






||
നി
|
നി
|
നി
||






||
|
|
||






||
|
|
രി
||






||
രി
|
|
രി
||


























ധ്രുവതാളം - ചതുരശ്രജാതി
അംഗസംജ്ഞ : |4 0 |4 |4
അക്ഷരകാലം : 4 + 2 + 4 + 4 = 14
(തകധിമി തക തകധിമി തകധിമി)





















X
1
2
3

X
V

X
1
2
3

X
1
2
3


||
രി
|
രി
|
രി
രി
|
രി
||

||
രി
|
|
രി
|
രി
||

||
|
|
|
||

||
നി
|
|
|
നി
||

||
നി
|
നി
|
നി
|
നി
||

||
നി
|
നി
|
നി
നി
|
നി
||

||
നി
|
|
നി
|
നി
||

||
|
|
|
||

||
രി
|
|
|
രി
||

||
രി
|
രി
|
രി
|
രി
||










































.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.