Caution


Tuesday, July 21, 2015

സിംഹേന്ദ്രമധ്യമം | 57-മതു മേളകര്‍ത്താരാഗം | 10-മതു ചക്രം ദിശി

കീരവാണിയുടെ പ്രതിമധ്യമരാഗം
മേളകര്‍ത്താപദ്ധതിയിലെ അമ്പത്തിയേഴാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
പത്താമത്തെ ചക്രം ദിശിചക്രത്തിലെ മൂന്നാം രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം സമദ്യുതി
പൂര്‍വ്വാംഗസ്വരങ്ങള്‍ സരിഗമ ഹൈമവതിയുടെ സ്വരങ്ങള്‍
(ദിശിചക്രത്തിലെ ശ്യാമളാംഗി, ഷണ്മുഖപ്രിയ, സിംഹേന്ദ്രമധ്യമം, ഹൈമവതി, ധര്‍മ്മവതി, നീതിമതി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഹൈമവതിയുടെ സ്വരങ്ങള്‍ ആണു്)
ഉത്തരാംഗസ്വരങ്ങള്‍ പധനിസ മായാമാളവഗൗളയുടെ സ്വരങ്ങള്‍
പ്രത്യേകത :


VIDEO

നാമവിശേഷം

കടപയാദി പദ്ധതി പ്രകാരം യാദിനവയില്‍ സ=7, പാദിനവയില്‍ മ=5 , 75 എന്ന സംഖ്യ തിരിച്ചിട്ടാലും 57-മതു മേളരാഗം.

രാഗലക്ഷണം

ഷഡ്ജം, ചതുശ്രുതിഋഷഭം, സാധാരണഗാന്ധാരം, പ്രതിമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളിനിഷാദം, മേല്‍ഷഡ്‌ജം എന്നിവയാണു സ്വരങ്ങള്‍.

രി ഗ മ നി എന്നിവ ഈ രാഗത്തിന്റെ ജീവസ്വരങ്ങളാണു്. സ പ നി ഗ്രഹസ്വരങ്ങള്‍. പ്രത്യാഹതഗമകം ഈ രാഗത്തിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. അസമ്പൂര്‍ണ്ണമേളപദ്ധതിയില്‍ ഈ രാഗത്തിന്റെ പേരു് സുമദ്യുതി എന്നാണു്.

ഇതൊരു മൂര്‍ഛനാകാരകരാഗമാണു്. ഇതിന്റെ പഞ്ചമം ധൈവതം എന്നീ സ്വരങ്ങളെ ആധാരമാക്കി ശ്രുതിഭേദം ചെയ്താല്‍ 15-മതു മേളമായ മായാമാളവഗൗള, 72-മതു മേളമായ രസികപ്രിയ എന്നീ രാഗങ്ങള്‍ ജനിക്കും. ഈ രാഗത്തിന്റെ ഭാവങ്ങള്‍ ഭക്തി കരുണ എന്നിവയാണു്. ഇതൊരു സാര്‍വ്വകാലിക രാഗമാണെങ്കിലും വൈകുന്നേരമാണു് യോജിച്ച സമയം.

കീര്‍ത്തനങ്ങള്‍

ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ഹരസിംഹേന്ദ്രസമദ്ധ്യമാര്‍ധാംഗ നരസിംഹ അജിനാംബര' എന്ന ഭാഗം
ശ്രീകോടീശ്വരയ്യരുടെ 'ഉന്നൈയല്ലാല്‍ വേറെ ഗതി'



ശ്രീസ്വാതിതിരുനാളിന്റെ 'രാമരാമഗുണസീമ'
ശ്രീമുത്തുസ്വാമിദീക്ഷിതരുടെ 'കാമാക്ഷി കാമകോടി'
ശ്രീത്യാഗരാജസ്വാമിയുടെ 'നീദുചരണമു'
ശ്രീപാപനാശം ശിവന്റെ 'എന്‍മനം'
ശ്രീമുത്തയ്യാഭാഗവതരുടെ 'അതിസുന്ദരം അവ്യക്തം'
ശ്രീവെങ്കിട്ടസുബ്ബയ്യരുടെ 'അസൈന്താടും'
ശ്രീപെരിയസ്വാമിതൂരന്റെ 'ഏനോ അവര്‍ക്ക് '

സംഗീതപാഠം

ലളിതഗാനങ്ങള്‍

ചലച്ചിത്രഗാനങ്ങള്‍

'കാലമൊരജ്ഞാതകാമുകന്‍' (കാലചക്രം)
'എന്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ' (ഉള്‍ക്കടല്‍)
'നാദബ്രഹ്മത്തിന്‍ സാഗരം നീന്തിവരും' എന്ന ഗാനത്തിന്റെ 'കണ്മണിമാരെ നിങ്ങള്‍' എന്ന ഭാഗം
'അമ്മേ അമ്മേ കണ്ണീര്‍ തെയ്യം' (വാല്‍ക്കണ്ണാടി)

ജന്യരാഗങ്ങള്‍

ആനന്ദവല്ലി  -സഗമപനിസ - സനിപമഗസ
ഉര്‍മ്മിക - സരിഗമപനിസ - സനിപമഗരിസ
ഘനതന - സരിഗമധനിസ - സനിധമഗരിസ
ജയകോഡാമണി - സഗമധസ - സനിധപമഗരിസ
പ്രണവപ്രിയ - സരിമപനിസ - സനിപമഗരിസ
വിജയസരസ്വതി - സഗമപധനിസ - സനിപമഗരിസ
ശുദ്ധരാഗം - സരിഗമപനിസ - സനിപമഗരിസ
ശേഷനാദം - സരിഗമപധസ - സനിധപമഗരിസ
സര്‍വ്വാംഗി - സരിമധനിസ - സനിധമഗസരിസ
സുധ - സരിഗമപനിസ - സനിപമഗരിസ
സുനാദപ്രിയ - സരിഗമപസ - സനിധപമഗരിസ

.

No comments:

Post a Comment

ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.