മേളകര്‍ത്താപദ്ധതിയിലെ ഏഴാമത്തെ ക്രമസമ്പൂര്‍ണ്ണരാഗം
രണ്ടാമത്തെ ചക്രം നേത്രചക്രത്തിലെ ആദ്യ രാഗം
ദീക്ഷിതര്‍ പദ്ധതിയിലെ അപരനാമം സേനാഗ്രണി
പൂര്‍വ്വാംഗസ്വരങ്ങള്‍ ഹനുമത്തോടിയുടേതു്
(നേത്രചക്രത്തിലെ സേനാവതി, ഹനുമത്തോടി, ധേനുക, നാടകപ്രിയ, കോകിലപ്രിയ, രൂപവതി എന്നീ 6 രാഗങ്ങളിലും പൂര്‍വ്വാംഗസ്വരങ്ങള്‍ ഹനുമത്തോടിയുടേതു തന്നെ)
ചക്രത്തിലെ ആദ്യത്തെ രാഗം ആയതിനാല്‍ ഉത്തരാംഗസ്വരങ്ങള്‍ കനകാംഗിയുടെ സ്വരങ്ങള്‍
പ്രത്യേകത : ശുദ്ധനിഷാദം അടങ്ങിയ ഒരു വിവാദിരാഗം
പ്രതിമധ്യമരാഗം : ഗവാംബോധി
നാമവിശേഷം
സേനാവതി എന്നാല്‍ നാഥന്‍ ഉള്ളവള്‍ എന്നും സൈന്യാധിപതി എന്നും അര്‍ത്ഥമാക്കുന്നുതു്. കടപയാദി പദ്ധതി പ്രകാരം (യരലവശഷസ) സ=7 ന=0, 70 എന്ന സംഖ്യ തിരിച്ചിട്ടാല്‍ 07-മതു മേളരാഗം.
രാഗലക്ഷണം
ഷഡ്ജം, ശുദ്ധഋഷഭം, സാധാരണഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, ശുദ്ധനിഷാദം (ചതുശ്രുതിധൈവതത്തിന്റെ സ്ഥാനത്തു നിഷാദം പാടുന്നതു്) എന്നിവയാണു് സ്വരസ്ഥാനങ്ങള്‍.
ഈ രാഗത്തില്‍ വരുന്ന ശുദ്ധനിഷാദം വിവാദിസ്വരമാണു്. ഷഡ്ജത്തില്‍ തുടങ്ങി ദ്വാദശസ്വരങ്ങള്‍ സരിഗമപധ വരെ ആരോഹണം പാടി ശുദ്ധനിഷാദം വിട്ടു് മേല്‍ഷഡ്ജത്തിലേക്കു ചാടാന്‍ എളുപ്പമാണു്. അവരോഹണത്തില്‍ ശുദ്ധനിഷാദം ഉള്‍ക്കൊള്ളിച്ചു പാടിയാല്‍ വിവാദിസ്വരമായ ശുദ്ധനിഷാദം കൃത്യമായി ശ്രുതിചേര്‍ത്തു ആലപിക്കുവാന്‍ സാധിക്കും.
കീര്‍ത്തനങ്ങള്‍
ശ്രീമഹാവൈദ്യനാഥശിവന്റെ മേളരാഗമാലികയില്‍ 'ദേവസേനാപതിജനക നീലഗ്രീവ സേവകജനപോഷണ' എന്ന ഭാഗം സേനാവതിയില്‍ ചിട്ടപ്പെടുത്തിയതാണു്.
ശ്രീമുത്തുസ്വാമിദീക്ഷിതരുടെ 'ജ്ഞാനാംബികേ പാലയമാം'
ശ്രീബാലമുരളികൃഷ്ണയുടെ 'ജലമേല രഘുപതേ'
ശ്രീപല്ലവിശേഷയ്യരുടെ 'നീ സമാഗമു'
ശ്രീശുദ്ധാനന്ദഭാരതിയുടെ 'സേനാവതി ഓം ഭഗവതി'
ജന്യരാഗങ്ങള്‍
ഭോഗി - സഗമപധനിധസ - സനിധപമഗസ
ചിത്താകര്‍ഷിനി - സരിഗമധസ - സധമഗരിസ
നവരസമാല - സരിഗമപധസ - സനിധപമപസ
സിന്ധുഗൗരി - സരിഗമപധനിസ - സനിധമഗമരിസ
സേനാഗ്രനി - സരിഗരിമഗമപനിധസ - സനിധപമഗമഗരിസ
.

No comments:
Post a Comment
ഈ താളുകള്‍ എഴുതിയതു് ഒറ്റയ്ക്കായതിനാല്‍ ഇതില്‍ തെറ്റുകളും പോരായ്‌മകളും ഉണ്ടാകാന്‍ സാദ്ധ്യതയുണ്ടു്. അവ ചൂണ്ടിക്കാണിക്കുവാന്‍ comment box പ്രയോജനപ്പെടുത്താം. നിങ്ങളുടെ അഭിപ്രായം വിലപ്പെട്ടതാണു്. എത്രയും വേഗം അതിനു പരിഹാരം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതായിരിക്കും.